06 October Sunday

ഫുട്ബോൾ കളിക്കിടെ പരിക്കേറ്റു; വിദ്യാർഥി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

തൃശൂർ > തൃശൂരിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പരിക്കേറ്റ് ബികോം വിദ്യാർഥി മരിച്ചു. സെന്റ് തോമസ് കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർഥി മാധവാണ് (18) മരിച്ചത്.

ഇന്നലെ വൈകിട്ട് പെൻഷൻമൂല ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ബോൾ വയറ്റിൽ തട്ടുകയായിരുന്നു. കുഴഞ്ഞുവീണ മാധവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നാണ് വിവരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top