11 December Wednesday

ഹൃദയം ഉരുകി, മിഴികൾ വിതുമ്പി , വിടചൊല്ലി ; കബറടക്കശുശ്രൂഷയിൽ പങ്കെടുക്കാൻ ജനസാഗരമെത്തി

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024


പുത്തൻകുരിശ്
പ്രിയപ്പെട്ട കാതോലിക്കാ ബാവായ്‌ക്കരികിൽ എത്തിയപ്പോൾ വിശ്വാസികളുടെ ഹൃദയം നുറുങ്ങി. മിഴികൾ വിതുമ്പി. കൈകൾ കൂപ്പി അവർ മഹാ ഇടയന്‌ വിടചൊല്ലി.  ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവായെ അവസാനമായി ഒരുനോക്കു കാണാനും കബറടക്കശുശ്രൂഷയിൽ പങ്കെടുക്കാനും പുത്തൻകുരിശ്‌ പാത്രിയർക്കാ സെന്ററിലേക്ക്‌ ജനസാഗരമെത്തി.

വെള്ളി രാത്രിയാണ് ബാവായുടെ മൃതദേഹം സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിച്ചത്. അതിനുംമുമ്പേ ജനപ്രവാഹം ആരംഭിച്ചിരുന്നു. ശനി വൈകിട്ട്‌ കബറടക്കം കഴിയുന്നതുവരെ അത്‌ തുടർന്നു. പകൽ മൂന്നോടെയാണ്‌  കബറടക്കത്തിന്റെ അവസാനഘട്ട ശുശ്രൂഷ ആരംഭിച്ചത്‌. മരക്കുരിശും പൊൻകുരിശുമേന്തി സഭയിലെ മെത്രാപോലീത്തമാർ വിലാപയാത്രയിൽ അണിനിരന്നു. തുടർന്ന് കത്തീഡ്രലിനുള്ളിൽ പ്രത്യേക പ്രാർഥനയും കബറടക്കശുശ്രൂഷയും നടന്നു. എബ്രഹാം മാർ സേവേറിയോസ്‌, തോമസ്‌ മാർ തിമോത്തിയോസ്‌, ജോസഫ്‌ മാർ ഗ്രിഗോറിയോസ്‌, മാത്യൂസ്‌ മാർ ഇവാനിയോസ്‌, ഗീവർഗീസ്‌ മാർ ദിവന്നാസിയോസ്‌, യുഹനോൻ മാർ മിലിത്തിയോസ്‌, ഡോ. കുര്യാക്കോസ്‌ മാർ ദിയസ്‌കോറോസ്‌, ഗീവർഗീസ്‌ മാർ അത്തനാസിയോസ്‌, ഡോ. കൂര്യാക്കോസ്‌ മാർ തെയോഫിലോസ്‌, യെൽദോ മാർ തീത്തൂസ്‌, മാത്യൂസ്‌ മാർ തേവോദോസിയോസ്‌, മാത്യൂസ്‌ മാർ അഫ്രേം, കുര്യാക്കോസ്‌ മാർ യൗസേബിയോസ്‌, ഡോ. ഗീവർഗീസ്‌ മാർ കൂറിലോസ്‌, മർക്കോസ്‌ മാർ ക്രിസോസ്റ്റോമോസ്‌, ഡോ. ഏലിയാസ്‌ മാർ അത്താനാസിയോസ്‌, പൗലോസ്‌ മാർ ഐറേനിയോസ്‌, കുര്യാക്കോസ്‌ മാർ ക്ലിമീസ്‌, യാക്കോബ്‌ മാർ അന്തോണിയോസ്‌, സഖറിയാസ്‌ മാർ പീലക്സിനോസ്‌, ഐസക് മാർ ഒസ്താത്തിയോസ്‌, ഗീവർഗീസ്‌ മാർ ബർണാബാസ്‌, ഏലിയാസ്‌ മാർ യൂലിയോസ്‌, തോമസ്‌ മാർ അലക്സ്രന്തയോസ്‌, ഡോ. മാത്യൂസ്‌ മാർ അന്തിമോസ്‌, മാത്യൂസ്‌ മാർ തീമോത്തിയോസ്‌, ഗീവർഗീസ്‌ മാർ സ്നേഫാനോസ്‌, മർക്കോസ്‌ മാർ ക്രിസ്റ്റോഫോറസ്‌, കുര്യാക്കോസ്‌ മാർ ഗ്രിഗോറിയോസ്‌, കുര്യാക്കോസ്‌ മാർ ഇവാനിയോസ്‌ എന്നിവരും കബറടക്കശുശ്രൂഷയിൽ പങ്കെടുത്തു. മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ, ബിഷപ് ഡോ. ആന്റണി വാലുങ്കൽ, ബിഷപ് ജോർജ്‌ പുന്നക്കോട്ടിൽ എന്നിവർ പ്രത്യേക പ്രാർഥന നടത്തി.

സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം എസ്‌ ശർമ,  കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ, കലക്ടർ എൻ എസ്‌ കെ ഉമേഷ്‌, എംപിമാരായ ജോസ്‌ കെ മാണി, കെ സി വേണുഗോപാൽ, ബെന്നി ബെഹനാൻ, ശശി തരൂർ, എംഎൽഎമാരായ പി വി ശ്രീനിജിൻ, ആന്റണി ജോൺ, മാത്യു ടി തോമസ്‌, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, ചാണ്ടി ഉമ്മൻ, മാത്യു കുഴൽനാടൻ, അനൂപ്‌ ജേക്കബ്‌, കെഎസ്‌കെടിയു സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ എന്നിവർ അന്ത്യോപചാരമർപ്പിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top