29 November Monday

ബസന്ത്‌ ബാലാജി കേരള ഹൈക്കോടതി അഡീഷണൽ ജഡ്‌ജ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 6, 2021

ബസന്ത്‌ ബാലാജി

ന്യൂഡല്‍ഹി > കേരള ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി ബസന്ത് ബാലാജിയെ നിയമിച്ചു. ജസ്റ്റിസ് ഡി ശ്രീദേവിയുടെ മകനാണ് ബസന്ത് ബാലാജി. വെള്ളിയാഴ്‌ച സത്യപ്രതിജ്ഞ ചെയ്‌ത് ചുമതല ഏറ്റെടുക്കും. 2006 ലെ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ സീനിയർ ഗവ. പ്ലീഡർ ആയിരുന്നു. കേരള ഫിനാൻഷ്യൽ കോർപറേഷൻ സ്‌റ്റാൻഡിങ്‌ കോൺസൽ ആയി ചുമതല വഹിച്ചിട്ടുണ്ട്‌.

എട്ട് പേരെ കൂടി വിവിധ ഹൈക്കോടതികളില്‍ ജഡ്‌ജിമാരായി നിയമിച്ച്‌ ഉത്തരവായി. ജാര്‍ഖണ്ഡ് ഹൈക്കോടതി ജഡ്‌ജിമാരായി ഗൗതം കുമാര്‍ ചൗധരി, അംബുജ് നാഥ്, നവനീത് കുമാര്‍, സഞ്ജയ് പ്രസാദ് എന്നിവരെ നിയമിച്ചു. പട്‌ന ഹൈക്കോടതി ജഡ്‌ജിമാരായി നവനീത് കുമാര്‍ പാണ്ഡെയെയും സുനില്‍ കുമാര്‍ പന്‍വാറിനെയും ഛത്തീസ്‌ഗഢ് ഹൈക്കോടതി അഡീഷണല്‍ ജഡ്‌ജിയായി ദീപക് കുമാര്‍ തിവാരിയെയും മധ്യപ്രദേശ് ഹൈക്കോടതി ജഡ്‌ജിയായി പി കെ കൗരവിനേയും നിയമിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top