28 September Thursday

കായംകുളത്ത് ബാറിലെ സുരക്ഷാ ജീവനക്കാരൻ കുത്തേറ്റ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 20, 2023

ആലപ്പുഴ > കായംകുളത്ത് കുത്തേറ്റ് ചികിത്സയിലായിരുന്ന ബാർ ജീവനക്കാരൻ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി പ്രകാശൻ(68) ആണ് മരിച്ചത്. കായംകുളം ബസ് സ്റ്റാൻഡിന് സമീപത്തെ ബാറിലെ സുരക്ഷാ ജീവനക്കാരനായിരുന്നു പ്രകാശൻ. പ്രതിയായ ഐക്യ ജം​ഗ്‌ഷൻ സ്വദേശി ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വെള്ളിയാഴ്‌ച വൈകിട്ട് ആറരയോടെയാണ് സംഭവം. ഒരു പ്രകോപനവുമില്ലാതെയാണ് ഷാജഹാൻ ബാറിലെ സുരക്ഷാ ജീവനക്കാരനെ കുത്തിപരിക്കേൽപ്പിച്ചതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ പ്രകാശനെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ആരോ​ഗ്യനില വഷളായതിനെ തുടർന്ന് ശനിയാഴ്ച മരണം സംഭവിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top