28 September Monday

മൊറട്ടോറിയം കാലാവധി നീട്ടല്‍ ആര്‍ബിഐയെ അറിയിക്കുമെന്ന് ബാങ്കേഴ്‌സ് സമിതി; ആളുകളുടെ കിടപ്പാടം ഇല്ലാതാകരുത്: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019

തിരുവനന്തപുരം> ആളുകളുടെ കിടപ്പാടം ഇല്ലാതാക്കുന്ന വകുപ്പുകള്‍ പുനപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനവും രാജ്യവും സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഇത്തരം പ്രശ്‌നങ്ങളെ നേരിടാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

 സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് ബാങ്കിംഗ് സംവിധാനത്തിന്റെ സഹകരണം ഉണ്ടാകണം. ജൂലൈ 31 ന് തീരുന്ന മൊറട്ടോറിയം ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി ബാങ്കേഴ്‌സ് സമിതിയെ അറിയിച്ചു.

അതേസമയം മൊറട്ടോറിയം സമയപരിതി നീട്ടല്‍ സംബന്ധിച്ച് ആര്‍ബിഐയെ അറിയിക്കുമെന്ന് ബാങ്കേഴ്‌സ് സമിതി പറഞ്ഞു.അര്‍ഹതയുള്ളവര്‍ക്ക് വായ്പ കിട്ടുന്നില്ലെന്നു പരാതിയുണ്ടെന്നു ചീഫ് സെക്രട്ടറി യോഗത്തെ അറിയിച്ചു.


 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top