19 October Saturday

ബാങ്ക് പണിമുടക്ക്‌ വിജയിപ്പിക്കുക: ബെഫി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

കൊച്ചി >  ബാങ്ക് ലയനത്തിനെതിരെ  26, 27 തീയതികളിൽ  ബാങ്ക്‌ ഓഫീസർമാർ നടത്തുന്ന പണിമുടക്കിന് ബിഇഎഫ്ഐ  സംസ്ഥാന കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. ജീവനക്കാരെ നിയമിക്കുക അന്യായ സർവീസ് ചാർജ്‌ ഒഴിവാക്കുക, എല്ലാ ജീവനക്കാർക്കും പെൻഷൻ അനുവദിക്കുക,  ശമ്പള കരാർ പുതുക്കുക തുടങ്ങി ആവശ്യങ്ങളും  ഉന്നയിച്ചാണ്‌ സമരം.

 കടുത്ത സാമ്പത്തിക മാന്ദ്യം നിലനിൽക്കെ  തിടുക്കത്തിൽ പ്രഖ്യാപിച്ച  മെഗാ ബാങ്ക് ലയന പദ്ധതി സാധാരണക്കാരന് ലഭിച്ചിരുന്ന പരിമിത ബാങ്കിങ്‌ സൗകര്യങ്ങൾപോലും ഇല്ലാതാക്കും. കൂടുതൽ ശാഖകൾ പൂട്ടും. സർവ്വീസ് ചാർജ്‌  വർധിക്കും. ചെറുകിട വായ്പകൾ ഇല്ലാതാകും. വലിയ ബാങ്കുകൾ രൂപീകരിക്കുന്നത് വൻകിടക്കാർക്ക്  വേണ്ടിയാണ്.

 48 മണിക്കൂർ പണിമുടക്കിന് വലിയ പ്രാധാന്യമുണ്ട്. പണിമുടക്ക്‌  വിജയിപ്പിക്കാൻ എല്ലാ ബാങ്ക് ജീവനക്കാരും മുന്നിട്ടിറങ്ങണമെന്ന്  ബിഇഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ ടി നരേന്ദ്രനും ജനറൽ സെക്രട്ടറി എസ്‌ എസ്‌ അനിലും  അഭ്യർഥിച്ചു.


പ്രധാന വാർത്തകൾ
 Top