കൊച്ചി> ബാങ്ക് ജീവനക്കാരുടെ പെൻഷൻ പുതുക്കി നിശ്ചയിക്കണമെന്നും പെൻഷൻ ഫണ്ടിന്റെ ദുരുപയോഗത്തെക്കുറിച്ച് പരിശോധിയ്ക്കാൻ കംപ്ട്രോളര്‍ & ആഡിറ്റര്‍ ജനറലിന് കേന്ദ്രഗവണ്മെന്റിലൂടെ നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ആള് കേരള ബാങ്ക് റിട്ടയറീസ് ഫോറം കേരള ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമർപ്പിച്ചു. റിട്ട് ഫയലിൽ സ്വീകരിച്ച കോടതി കേന്ദ്ര സർക്കാരിനും ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും നോട്ടീസ് അയക്കാൻ ഉത്തരവായി. പെന്ഷന് റിവിഷന്‍ അനുവദിച്ചാല്‍ പെന്ഷന് ഫണ്ട് നിക്ഷേപങ്ങള്‍ക്കു ലഭിക്കുന്ന പലിശയുടെ പകുതിപോലും ചെലവു വരില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഇന്‍ഡ്യന്‍ ബാങ്ക്സ് അസോസിയേഷനും (ഐബിഎ ) ദേശസാല്‍കൃത വാണിജ്യ ബാങ്കുകളിലെ യൂണിയനുകളും തമ്മിലുള്ള ഉഭയകക്ഷികരാറിന്റെ അടിസ്ഥാനത്തിലാണ് ബാങ്കു ജീവനക്കാര്ക്ക്പെന്ഷന് പദ്ധതി നിലവില്‍ വന്നത്. ജീവനക്കാരുടെ കൂടി കോണ്ട്രിബ്യൂഷന് നല്കുന്ന പെന്ഷന് ഫണ്ടാണ് വിഭാവന ചെയ്തത്. അതുവരെ ജീവനക്കാര്‍ക്ക് പ്രോവിഡണ്ട് ഫണ്ടില്‍ നിലനില്‍ക്കുന്ന ഉടമ കോണ്ട്രിബ്യൂട്ട് ചെയ്ത മുഴുവന്‍ വിഹിതവും പ്രോവിഡ്ണ്ട് ഫണ്ട് പെന്ഷന് ഫണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. തുടര്‍ന്നും മാസാമാസം ജീവനക്കാരുടെ വിഹിതത്തിന് തുല്ല്യമായി ബാങ്കുടമ അടക്കേണ്ട കോണ്ട്രിബ്യൂഷനും പെന്ഷന് ഫണ്ടിലേക്ക് വകമാറ്റും എന്നും കരാറില്‍ വ്യവസ്ഥ ചെയ്യപ്പട്ടു. ബാങ്ക് ജീവനാക്കാര്‍ക്ക് നല്കുന്ന പെന്ഷന് ജീവനക്കാര്‍ തന്നെ സമാഹരിച്ച് സ്വരൂപിച്ച പെന്ഷന് ഫണ്ടില്‍ നിന്നായതുകൊണ്ട് ബാങ്കുകള്‍ക്കോ സര്‍ക്കാരിനോ യാതൊരു ബാദ്ധ്യതയുമില്ല. പെന്ഷന് നിര്‍ണ്ണയിച്ച് കരാര്‍ ഒപ്പ് വച്ചിട്ട് രണ്ടരപതിറ്റാണ്ട് പിന്നിട്ടിട്ടും കാലോചിതമായ പെന്ഷന് റിവിഷന്‍ ബാങ്കുടമകള്‍ തയാറാകുന്നില്ലെന്നാണ് റിട്ടയറീസ് ഫോറംചൂണ്ടിക്കാട്ടുന്നത്.
ബാങ്കുകളുടെ പെന്ഷന് ഫണ്ടിനെകുറിച്ച് വിവരാവകാശ നിയമമ നുസരിച്ച് ലഭ്യമായ വിവരങ്ങള്‍ പെന്ഷന് റിവിഷന്‍ സാദ്ധ്യമാണെന്നും,ബാങ്കുടമകള്ക്കോ സര്‍ക്കാരിനോ അധിക ബാധ്യതയുണ്ടാകുകയില്ലെന്നും വ്യക്തമാക്കുന്നു. 5 വര്‍ഷം മുന്‍പ് ഒപ്പുവച്ചകാരാറില് പെന്ഷന് റിവിഷന്‍ നടത്തുന്നതിനുള്ള ധാരണകള്‍ ഉണ്ടായിട്ടും ഈയിടെ ഒപ്പുവച്ച ശമ്പളക്കരാറില്‍ പെന്ഷന് റിവിഷനെക്കുറിച്ച് വ്യക്തമായ എന്തെങ്കിലും ഉറപ്പു നല്കാന് ഇന്‍ഡ്യന്‍ ബാങ്ക്സ് അസ്സോസിയേഷന് തയ്യാറായില്ല. റിസര്‍വ്വ് ബാങ്ക്, നബാര്‍ഡ് എന്നീ ധനകാരൃസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പെന്ഷന് റിവിഷന്‍ അനുവദിച്ചത് ഈയിടെയാണ്.ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്ന് ഫോറം പ്രസ്താവനയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..