27 September Wednesday

ബംഗ്ലാദേശ്‌ നാവികസേനാംഗങ്ങൾ എസ്‌എൻസി സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022


കൊച്ചി
ബംഗ്ലാദേശ്‌ നാവികസേനയുടെ എട്ടംഗ കടൽ പരിശീലന പ്രതിനിധിസംഘം കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിലെ (എസ്‌എൻസി) കടൽ പരിശീലന ആസ്ഥാനം സന്ദർശിച്ചു. ഓറിയന്റേഷൻ പരിശീലനത്തിന്റെ ഭാഗമായുള്ള സന്ദർശനത്തിൽ പങ്കാളിത്ത സെഷനും നാവികവിദ്യ, അഗ്നിശമന സംവിധാനങ്ങൾ, കേടുപാടുകൾ നിയന്ത്രിക്കൽ, പ്രാഥമികശുശ്രൂഷ, കടൽസുരക്ഷ എന്നിവയെക്കുറിച്ച്‌ ക്ലാസുകളും നടത്തി. പങ്കാളിത്ത സെഷനുകളിലൂടെ വിവിധ പരിശീലനസംവിധാനങ്ങൾ സംബന്ധിച്ച്‌ ആശയങ്ങൾ കൈമാറാൻ അവസരവും നൽകി. ദക്ഷിണ നാവിക കമാൻഡിനുകീഴിലുള്ള വിവിധ പരിശീലനസൗകര്യങ്ങളും സംഘം സന്ദർശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top