15 July Wednesday

ഓൺലൈൻ പഠന ക്ലാസ്സ് : സഹായഹസ്തവുമായി ബാംഗളൂർ മലയാളം മിഷൻ

ജോമോൻ സ്‌റ്റീഫൻUpdated: Wednesday Jun 3, 2020

ബാംഗ്ളൂർ > കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ പഠന ക്ലാസുകൾ ഓൺലൈൻ  സംവിധാനത്തിലേക്ക്  മാറിയതിനെത്തുടർന്നു , വീടുകളിൽ  ലാപ്ടോപ്പ് , സ്മാർട്ട് ഫോൺ ഇല്ലാത്തവരെ  കണ്ടെത്തി സഹായിക്കാൻ  മലയാളം മിഷൻ കർണാടക ചാപ്റ്റർ രംഗത്ത് .ജൂൺ 1 നു ക്ലാസുകൾ  ആരംഭിച്ചതിനെ തുടർന്ന് , സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പല കുടുംബംങ്ങളിലെ കുട്ടികൾക്ക്   ഡിജിറ്റൽ  ഉപകരണങ്ങൾ  ഇല്ലാത്തതുകൊണ്ട്  ഓൺലൈൻ  ക്ലാസ്സുകളിൽ പങ്കുടുക്കുവാൻ  കഴിയുന്നില്ല .

കൊറോണ പ്രതിസന്ധിയിൽ  ജോലിയും  വരുമാനവും  നഷ്ടപെട്ട വർക്ക്‌ , ഈ സമയത്തു  പുതിയ ലാപ്ടോപ്പ് / സ്മാർട്ട് ഫോൺ  വാങ്ങുന്നത്  പ്രായോഗികമല്ല .  ഈ പ്രതിസന്ധി  മനസ്സിലാക്കിയാണ്  മലയാളം മിഷൻ  പദ്ധതി  ആവിഷ്കരിച്ചത് .IT  നഗരമായ  ബാംഗളൂരിൽ  നിരവധി വീടുകളിൽ  പഴയ  ലാപ്ടോപ്പ്  / സ്മാർട്ട് ഫോണുകൾ/ ടാബ്ലറ്റ് എന്നിവ 
ഉപയോഗിക്കാതെ  ഇരിക്കുന്നുണ്ട് . ഇവ ശേഖരിച്ചു  ആവശ്യക്കാരിലേക്കു  എത്തിച്ചു നൽകുക എന്നതാണ്  പദ്ധതി കൊണ്ട്  ഉദ്ദേശിക്കുന്നത് .

മലയാളം മിഷന്റെ  400 ൽ പരം ക്ലാസുകൾ വഴി ഈ സന്ദേശം  പ്രചരിപ്പിച്ചു പദ്ധതി നടപ്പിൽ വരുത്തും .  കൂടാതെ  അപ്പാർട്മെന്റുകൾ . ഗേറ്റഡ് കമ്മ്യൂണിറ്റികൾ , ഫ്ലാറ്റ്  സമുച്ചയങ്ങൾ  എന്നിവിടങ്ങളിലെ    കമ്മിറ്റികൾ  മുഖാന്തരം പദ്ധതി വിജയിപ്പിക്കാൻ  ശ്രമങ്ങൾ  ആരംഭിച്ചു കഴിഞ്ഞു . മലയാളം മിഷൻ ഉപദേശക സമിതി അംഗം  ഗോപിനാഥ്  അമ്പാടി മൂന്നു കുട്ടികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തുകൊണ്ട്  പദ്ധതി ഉത്ഘാടനം ചെയ്തു .

കൊറോണ കാലത്തു  മലയാളം മിഷൻ  മുൻകൈ എടുത്തു  ബാംഗളൂരിലെ  എല്ലാ മലയാളി സംഘടനകളെയും  സഹകരിപ്പിച്ചു  ഹെൽപ് ഡെസ്ക് രൂപികരിച്ചു  നിരവധി  സഹായ  സന്നദ്ധ പ്രവർത്തനങ്ങൾ  നടത്തിയിരുന്നു . കർണാടകയിലെ   മലയാളി  സമൂഹത്തിൽ  വളരെയേറെ  പ്രശംസ  നേടിയ ഈ പ്രവർത്തനങ്ങൾ , കേരളത്തിലും  ചർച്ച ആയിരുന്നു . ആയിരക്കണക്കിന്   മലയാളികൾക്ക്  ഗുണകരമായ  ഈ  പ്രവർത്തങ്ങളുടെ  തുടർച്ച  എന്ന നിലക്ക്  എല്ലാ  സംഘടനകളുടെയും  സഹകരണത്തോടെ ഈ  പദ്ധതിയും നല്ല  രീതിയിൽ വിജയിപ്പിക്കാനുള്ള  ശ്രമത്തിലാണ്  മലയാളം മിഷൻ .

നഗരത്തിലെ  സാമ്പത്തികമായി പിന്നോക്കമുള്ള  കുടുംബങ്ങളിലെ  കുട്ടികളെ  കണ്ടെത്തി ഓൺലൈൻ  ക്ലാസ്സ്  ഉപയോഗപ്പെടുത്തുന്നതിൽ   സഹായിക്കാനുള്ള  ഈ ബൃഹ്ത് പദ്ധതിയിൽ  എല്ലാവരും സഹരിക്കണമെന്നു  മലയാളം മിഷൻ ഭാരവാഹികളായ ബിലു .സി .നാരായണൻ , കെ. ദാമോദരൻ ,ടോമി  ആലുംങ്കൽ  എന്നിവർ അഭ്യർത്ഥിച്ചു .

പഴയതും  എന്നാൽ  പ്രവർത്തന ക്ഷമതയുള്ളവയുമായ ലാപ്ടോപ്പ് , സ്മാർട്ട് ഫോൺ , ടാബ്ലറ്റ് എന്നിവ ഡോണറ്റ് ചെയ്യാൻ    താല്പര്യമുള്ളവരും ,  യൂസ്ഡ് ഡിജിറ്റൽ ഉൽപന്നങ്ങൾ ആവശ്യമുള്ളവരും     മലയാളം മിഷൻന്റെ  താഴെ നൽകിയിരിക്കുന്ന  നമ്പറുകളിൽ   ബന്ധപ്പെടാൻ  അഭ്യർത്ഥിക്കുന്നു .8884840022 / 9035161130 / 9535201630 /9448108801 / 9880770648


പ്രധാന വാർത്തകൾ
 Top