19 September Thursday

ബാണാസുര സാഗർ അണക്കെട്ട്‌ തുറന്നു; സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019

കല്‍പറ്റ > വയനാട് ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു. ശനിയാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്. അണക്കെട്ട് തുറന്ന് സെക്കൻഡിൽ പുറത്തെക്ക് ഒഴുക്കുന്നത് 8500 ലിറ്റർ  വെള്ളമാണ്. നാല് ഷട്ടറുകൾ പത്ത് സെന്‍റീമീറ്റര്‍ ഘട്ടം ഘട്ടമായി തുറക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അണക്കെട്ടിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കരമാന്‍ കനാലിന്റെ ഇരുകരകളിലും താമസിക്കുന്നവരെ മാറ്റിതാമസപ്പിക്കാന്‍ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചിരുന്നു. ഇനിയും മാറാൻ തയ്യാറാകാത്തവര്‍ ഉടൻ മാറിപ്പോകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. അണക്കെട്ടിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്ന പ്രദേശങ്ങളിൽ നിലവിലുള്ളതിൽ നിന്ന് ഒന്നര മീറ്ററെങ്കിലും വെള്ളം ഉയരുമെന്ന മുന്നറിയിപ്പാണ് അധികൃതര്‍ നൽകുന്നത്. അതീവ ജാഗ്രതയാണ് വയനാട്ടിൽ ഇപ്പോഴുള്ളത്


പ്രധാന വാർത്തകൾ
 Top