15 October Tuesday

ഉപതെരഞ്ഞെടുപ്പ്: ബാലുശേരി കോട്ടൂരില്‍ എല്‍ഡിഎഫിന് വിജയം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019

ബാലുശ്ശേരി > കോട്ടൂര്‍ പഞ്ചായത്ത് 17ാം വാര്‍ഡ് (പടിയക്കണ്ടി) ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഐ എമ്മിലെ വി കെ അനിത വിജയിച്ചു. 255 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിന്റെ വിജയം.

പോള്‍ ചെയ്‌ത 1114 വോട്ടില്‍ അനിതയ്‌‌ക്ക് 668 വോട്ടും യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുജ പറക്കുന്നത്തിന് 413 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി കണ്ടപ്പാട്ടില്‍ശോഭനയ്ക്ക് 33 വോട്ടും ലഭിച്ചു. ബിജെപിയുടെ വോട്ട് കഴിഞ്ഞതിനെക്കാളും കുറഞ്ഞു. 2015ലെ തെരഞ്ഞെടുപ്പില്‍ 269 വോട്ടിനാണ് സിപിഐ എം ഈ വാര്‍ഡില്‍ വിജയിച്ചത്. 

 തൃശൂർ ജില്ലയിലെ കുഴൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. യു ഡി എഫിലെ നിത കൃഷ്ണൻ 118 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ജെസ്സി പോളി (എൽ ഡി എഫ്‌), ഷൈലജ വേണുഗോപാൽ ( ബിജെപി) എന്നിവരായിരുന്നു  മറ്റ് സ്ഥാനാർഥികൾ.യുഡിഎഫിലെ ശാന്തകുമാരി മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്


പ്രധാന വാർത്തകൾ
 Top