27 November Sunday

ബാലസംഘം സംസ്ഥാന 
സമ്മേളനത്തിന്‌ ഉജ്വല തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022


തൃശൂർ
നാടിന്റെ ഭാവി തങ്ങളുടെ കൈകളിൽ സുരക്ഷിതമാണെന്ന്‌ പ്രഖ്യാപിച്ച്‌  ബാലസംഘം സംസ്ഥാന സമ്മേളനത്തിന്‌ സാംസ്‌കാരിക തലസ്ഥാനത്ത്‌ ഹൃദ്യമായ തുടക്കം. കുട്ടികളുടെ പ്രസ്ഥാനത്തിന്റെ ആറാം സംസ്ഥാന സമ്മേളനത്തിന്‌ ബർലിൻ കുഞ്ഞനന്തൻ നഗറിൽ (കാൽഡിയൻ സെന്റർ) സംസ്ഥാന പ്രസിഡന്റ്‌ കെ വി ശിൽപ്പ പതാക ഉയർത്തി.

പ്രതിനിധി സമ്മേളനം കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ കെ സച്ചിദാനന്ദൻ ഉദ്‌ഘാടനം ചെയ്‌തു. കെ വി ശിൽപ്പ താൽക്കാലിക അധ്യക്ഷയായി. ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു സംസാരിച്ചു. വൈസ്‌ പ്രസിഡന്റ്‌ അമാസ്‌ ശേഖർ അനുശോചന പ്രമേയവും സെക്രട്ടറി സരോദ്‌ ചങ്ങാടത്ത്‌ റിപ്പോർട്ടും അവതരിപ്പിച്ചു. ടി കെ നാരായണദാസ്‌ സംഘടനാ രേഖയും എം പ്രകാശൻ ഭരണഘടനാ രേഖയും അവതരിപ്പിച്ചു. കെ വി ശിൽപ്പ (കൺവീനർ), അലീന സിംസൺ, ഫിദ പ്രദീപ്‌, ഹാഫിസ്‌ നൗഷാദ്‌, മുഹമ്മദ്‌ അഷറഫ്‌ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിക്കുന്നു. 

പ്രമേയം: വിഷ്‌ണു ജയൻ (കൺവീനർ), എൻ ആദിൽ, കെ പി പ്രശാവ്‌, ആയിഷ ഷഹ്‌മ, ബി അനൂജ. മിനുട്‌സ്‌: അരവിന്ദ്‌ അശോക്‌ (കൺവീനർ), പ്രവിഷ പ്രമോദ്‌, ലിജി, അഭിരാമ,  ഭാഗ്യമുരളി. ക്രഡൻഷ്യൽ: കെ ആർ ആര്യ (കൺവീനർ),  അമാസ്‌ എസ്‌ ശേഖർ, അഥീന സിബി, എം എം അഖിൽ നാസിം, വന്ദന ബാബു, അഭിജിത്‌ സജീവ്‌. രജിസ്‌ട്രേഷൻ: അമല സി സുരേഷ്‌ (കൺവീനർ), യശ്വന്ത്‌ കൃഷ്‌ണ, ജി എം രാമകൃഷ്‌ണൻ, അഖിലാ നന്ദകുമാർ. സ്വാഗതസംഘം ചെയർമാൻ എം എം വർഗീസ്‌, ട്രഷറർ എം കെ കണ്ണൻ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ്‌, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, കെ കെ രാമചന്ദ്രൻ എംഎൽഎ, കെ വി നഫീസ എന്നിവർ  പങ്കെടുക്കുന്നുണ്ട്‌. 

നിരീക്ഷകർ ഉൾപ്പെടെ 14 ജില്ലകളിൽനിന്ന്‌ 481 പ്രതിനിധികളാണ്‌ പങ്കെടുക്കുന്നത്‌. ദേശീയ –-സംസ്ഥാനതലത്തിൽ അവാർഡ്‌ നേടിയ കുട്ടികളെ സമ്മേളനത്തിൽ അനുമോദിച്ചു. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തെ തുടർന്ന്‌ പൊതുസമ്മേളനവും അരലക്ഷംപേരുടെ റാലിയും ഒഴിവാക്കിയിരുന്നു.  അഖിലേന്ത്യാ സംഘടനയ്‌ക്ക്‌ രൂപം നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടെ കുട്ടികളെ സംബന്ധിക്കുന്ന  വിഷയങ്ങളും  രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ചർച്ച ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top