22 October Tuesday

ബാലഭാസ്‌കറിന്റെ മരണം: അന്വേഷണ റിപ്പോർട്ട്‌ ക്രൈംബ്രാഞ്ച്‌ ഇന്ന്‌ സമർപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jun 27, 2019

കൊച്ചി> വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണം സംബന്ധിച്ച അന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം സ്വർണകടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ചൊവ്വാഴ്ചയാണ് ഹൈക്കോടതി അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടത്.

വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തുമായി ബാലഭാസ്കറിന്‍റെ മരണത്തിന് ബന്ധമുണ്ടെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതി ക്രൈം ബ്രാഞ്ചിനോട് റിപ്പോർട്ട് തേടിയത്. ബാലഭാസ്കറിന്‍റെ പ്രോഗ്രാം മാനേജർ പ്രകാശ് തമ്പി അടക്കമുള്ളവരാണ് സ്വർണക്കടത്ത് കേസിലെ പ്രതികൾ.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top