19 September Thursday

കലാഭവൻ സോബിയുടെ മൊഴി ഇന്നെടുക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 5, 2019

തിരുവനന്തപുരം
ക്രൈംബ്രാഞ്ച‌് സംഘം ബുധനാഴ‌്ച കലാഭവൻ സോബിയുടെ മൊഴി എടുക്കും. തിരുവനന്തപുരത്ത‌് ക്രൈംബ്രാഞ്ച‌് ഓഫീസിൽ ഹാജരാകാൻ ഇയാളോട‌് ആവശ്യപ്പെട്ടു. അപകടവുമായി ബന്ധപ്പെട്ട‌് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ‌് മൊഴി എടുക്കുന്നത‌്. അപകടം നടന്നയുടൻ രണ്ടുപേരെ സംശയകരമായ രീതിയിൽ സംഭവസ്ഥലത്ത‌് കണ്ടെന്ന് കലാഭവൻ സോബി വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ആദ്യം ഗായകൻ മധു ബാലകൃഷ്ണനോട് പറഞ്ഞു.

മധു ബാലകൃഷ്ണൻ വിവരം പ്രകാശ് തമ്പിയെ അറിയിക്കാൻ പറഞ്ഞു. പ്രകാശ‌് തമ്പിയെ വിവരം അറിയിച്ചെങ്കിലും ഗൗനിച്ചില്ല. ബാലഭാസ്‌കറിന്റെ വാഹനം അപകടത്തിൽപെട്ട് പത്ത് മിനിറ്റിനുശേഷം സോബി അതുവഴി കടന്നുപോയിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top