12 September Thursday

ചൂരൽമലയിൽ ബെയ്‍ലി പാലത്തിന്റെ നിർമാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

മേപ്പാടി> ചൂരൽമലയിൽ ബെയ്‍ലി പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ സൈന്യം തുടങ്ങി. പാലത്തിന്റെ നിർമാണത്തോടെ മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനം കൂടുതൽ സു​ഗമമാകും. ദുരന്തമേഖലയിലേക്ക് ടോറസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളും യന്ത്രസാമ​ഗ്രികളും എത്തിക്കാൻ പാലത്തിന്റെ നിർമാണം സഹായകരമാവും.

തിങ്കളാഴ്ച അർധരാത്രിക്ക് ശേഷമാണ് മുണ്ടക്കൈ പുഞ്ചിരിമുട്ടത്ത് ഉരുൾപൊട്ടലുണ്ടായത്. അപകടം നടന്ന നിമിഷം മുതൽ വിവിധ സൈനികവിഭാഗങ്ങൾ ഒന്നുചേർന്ന് ശക്തമായ രക്ഷാപ്രവർത്തനമാണ് പ്രദേശത്ത് നടത്തുന്നത്. ഇന്നലെ താല്കാലിക പാലം നിർമിച്ച് നിരവധിപേരെ രക്ഷപെടുത്തിയിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top