17 September Tuesday

കന്നുകാലികളുമായി പോവുകയായിരുന്ന വാഹനം തടഞ്ഞ് ആക്രമണം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019

കൊച്ചി> കന്നുകാലികളുമായി പോവുകയായിരുന്ന വാഹനം തടഞ്ഞ് ഡ്രൈവർ അടക്കമുള്ളവരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ബദിയടുക്ക പൊലിസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ ഗണേശ പട്ടാലി, രാകേഷ് നായ്ക്ക് എന്നിവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് ബി സുധീന്ദ്ര കുമാർ തള്ളിയത്.

പത്ത് ദിവസത്തിനകം പ്രതികൾ അന്വേഷണ ഉദ്യോസ്ഥനു മുന്നിൽ കീഴടങ്ങണം. കന്നുകാലികച്ചവടക്കാരനായ ഹംസയുടെ കൈവശമുണ്ടായിരുന്ന 50000 രൂപ പിടിച്ചുപറിച്ച പ്രതികൾ കന്നുകാലികളെയും മോഷ്ടിച്ചിരുന്നു

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top