22 September Tuesday

സ്വർണക്കടത്ത്‌ കേസിൽ സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ തള്ളി

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020


തിരുവനന്തപുരം>  വിമാനത്താവളത്തിലെ നയതന്ത്ര ബാഗ് വഴി സ്വർണം കടത്തിയ കേസിൽ സ്വപ്‌ന അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എറണാകുളം സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ എൻഐഎ കോടതിയും സ്വപ്‌നയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

സ്വപ്നക്കുപുറമേ  സെയ്തലവി, സംജു, മുഹമ്മദ് അബ്ദുൾ ഷമീം, അബ്ദു , മുഹമ്മദ് അൻവർ, അബ്ദുൾ ഹമീദ്, അബൂബക്കർ പഴേടത്ത്, ജിഫ്‌സൽ സിവി എന്നിവരുടെ ജാമ്യാപേക്ഷയും  തള്ളി. ഇവരുടെ റിമാൻഡ്‌ 25 വരെ നീട്ടി. സഞ്ജുവിന്റെ ജാമ്യാപേക്ഷ 17-ന്‌ പരിഗണിക്കും


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top