06 July Wednesday

ജീവനക്കാരിയെ മർദ്ദിച്ചെന്ന്‌ പരാതി; കോൺഗ്രസ്‌ നേതാവ്‌ ബി ആർ എം ഷെഫീറിനെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022

തിരുവനന്തപുരം > ജീവനക്കാരിയെ മർദ്ദിച്ചെന്ന പരാതിയിൽ കോൺഗ്രസ്‌ നേതാവും കെപിസിസി സെക്രട്ടറിയുമായ അഡ്വ. ബി ആർ എം ഷഫീറിനെതിരെ നെടുമങ്ങാട് പൊലീസ് കേസ് എടുത്തു. അഡ്വക്കറ്റ് ക്ലാർക്കായി 10വർഷത്തോളമായി ജോലി ചെയ്യുന്ന സജിത കുമാരിയുടെ പരാതിയിൽ ആണ് പൊലീസ് കേസ് എടുത്തത്.

ഓഫീസിൽ വച്ച് ചീത്തവിളിക്കുകയും ദേഹത്ത് പിടിച്ച് തള്ളിയതായും സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്‌തത്. ക്രൈം 10 40 /2022 അണ്ടർ സെക്ഷൻ 294b 323 354 ഐപിസി പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തു. നിയമസഭ തെരഞ്ഞെടുപ്പിൽ വർക്കലയിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു ഷെഫീർ. കോണഗ്രസിനെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചകളിൽ സജീവമാണ് ഷഫീർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top