04 December Friday

അഴൂരിൽ ഐഎൻടിയുസി യൂണിറ്റ്‌ ഒന്നാകെ സിഐടിയുവിൽ ചേർന്നു; മുഴുവൻ തൊഴിലാളികളും രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 22, 2020

അഴൂർ ഗാന്ധിസ്മാരകത്ത് സിഐടിയുവിൽ ചേർന്ന ചുമട്ടു തൊഴിലാളികളെ വി ജോയി എംഎൽഎ സ്വീകരിക്കുന്നു

ചിറയിൻകീഴ് > അഴൂർ പഞ്ചായത്തിൽ ഗാന്ധി സ്മാരകം ഐഎൻടിയുസി ചുമട്ട് തൊഴിലാളി യൂണിയൻ യൂണിറ്റ്‌ നാമാവശേഷമായി.  എല്ലാ തൊഴിലാളികളും ഐഎൻടിയുസിയിനിന്ന്‌ രാജിവച്ച്‌ സിഐടിയുവിൽ ചേർന്നു.
 
പല ഘട്ടങ്ങളിലായാണ്‌ ഐഎൻടിയുസി അംഗങ്ങളായിരുന്ന  തൊഴിലാളികൾ രാജിവച്ച്‌ സിഐടിയുവിൽ ചേർന്നത്‌. അവശേഷിച്ച രണ്ട്‌ തൊഴിലാളികളായ തുളസിയും സുരേഷ് ബാബുവും ബുധനാഴ്‌ച സിഐടിയുവിൽ ചേർന്നു.  തൊഴിലാളികളെ  വി ജോയി എംഎൽഎ സ്വീകരിച്ചു. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌   എൻ സായികുമാർ, ആർ അനിൽ, എസ് വി അനിലാൽ  സി സുര, ടി  പ്രശോഭൻ, കെ മധു, അനിൽകുമാർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top