08 December Thursday

അഴീക്കോടൻ രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022

കണ്ണൂർ പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്റെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന

കണ്ണൂർ> അഴീക്കോടൻ രാഘവൻ രക്തസാക്ഷിത്വത്തിന്റെ അമ്പതാം വാർഷികദിനം സമുചിതമായി ആചരിച്ചു. കണ്ണൂർ പയ്യാമ്പലത്തെ സ്‌മൃതിമണ്ഡപത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്റെ നേതൃത്വത്തിൽ പുഷ്‌പാർച്ചന നടത്തി.

അഴീക്കോടൻ രാഘവൻ രക്തസാക്ഷിദിനം വിപുലമായ പരിപാടികളോടെ ആചരിക്കുമെന്ന്‌  സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ അറിയിച്ചു. വെള്ളിയാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ കണ്ണൂർ ബാങ്ക് റോഡിൽ അനുസ്മരണ പൊതുയോഗം സംഘടിപ്പിക്കും. പുഷ്പാർച്ചനയിലും അനുസ്മരണ പരിപാടിയിലും   സിപിഐ എം  കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ പങ്കെടുക്കും.

ചിന്ത റീഡേഴ്സ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ ‘കേരളത്തിലെ മാധ്യമങ്ങളുടെ കമ്യൂണിസ്‌റ്റ്‌ വിരുദ്ധത’, ‘മാധ്യമങ്ങൾ നിശബ്ദമാക്കപ്പെടുമ്പോൾ’ എന്നീ വിഷയങ്ങളിൽ  ബ്രാഞ്ചുകളിൽ  സംവാദം സംഘടിപ്പിക്കും. ദേശാഭിമാനി വരിക്കാരെ ചേർക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. അഴീക്കോടൻ രക്തസാക്ഷി ദിനാചരണ പരിപാടികളും ദേശാഭിമാനി ക്യാമ്പയിനും ചിന്ത റീഡേഴ്സ് ക്ലബ്ബിന്റെ  സംവാദവും വിജയിപ്പിക്കണമെന്ന്  എം വി ജയരാജൻ അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top