17 January Friday

ശബരിമലയില്‍ സുപ്രീംകോടതി പറയുമ്പോലെ പ്രവര്‍ത്തിക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Dec 7, 2019

തിരുവനന്തപുരം> ശബരിമലയില്‍ ദര്‍ശനത്തിനു പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് ബിന്ദു അമ്മിണിയും മറ്റും സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

"ഇക്കാര്യം സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.ഇപ്പോള്‍ അവര്‍ കോടതിയെ സമീപിച്ചിരിക്കുകയാണല്ലോ. കോടതി നിര്‍ദേശം വരട്ടെ''--മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട്ട് യുഎപിഎ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ മാവോയിസ്റ്റുകള്‍ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു..ഇവര്‍ സിപിഐ എം പ്രവര്‍ത്തകരല്ല.ഇക്കാര്യം പരിശോധനയില്‍ വ്യക്തമായിട്ടുണ്ട് -അദ്ദേഹം ചോദ്യത്തിനു മറുപടിയായി ചൂണ്ടിക്കാട്ടി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top