24 September Sunday

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞു: എട്ടുപേര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023

താനൂരിൽ അപകടത്തിൽപെട്ട ഓട്ടോറിക്ഷ

താനൂർ > സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് എട്ടുപേര്‍ക്ക് പരിക്ക്. ഒമ്പതു കുട്ടികളും ഡ്രൈവറുമാണ് ഓട്ടോയിലുണ്ടായിരുന്നത്. താനൂര്‍ മോര്യ കുന്നുംപുറത്ത് വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം.

വിദ്യാര്‍ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവര്‍ അടക്കം എട്ടു പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top