28 March Tuesday

മധു വധക്കേസ്: മല്ലിയെയും ഡിവൈഎസ്പിയേയും വിസ്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023

മണ്ണാർക്കാട്
അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു വധക്കേസിൽ മധുവിന്റെ അമ്മ മല്ലിയെയും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ടി കെ സുബ്രഹ്മണ്യനെയും വിചാരണ കോടതിയിൽ വിസ്തരിച്ചു. ഇരുവരേയും വീണ്ടും വിസ്തരിക്കണമെന്ന് പ്രതി ഭാഗമാണ് ഹർജി നൽകിയിരുന്നത്.

മധു കൊല്ലപ്പെടുമ്പോള്‍ എസ്ഐയായിരുന്ന പ്രസാദ് വർക്കിയെ വീണ്ടും വിസ്തരിക്കണമെന്ന് പ്രതിഭാഗം വീണ്ടും ഹർജി നൽകിയിരുന്നു. ഇത് കോടതി അം​ഗീകരിച്ചിട്ടുണ്ട്. പ്രസാദ് വർക്കിയെ ഏഴിന് വീണ്ടും വിസ്തരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top