തിരുവനന്തപുരം> തിരുവനന്തപുരം മ്യൂസിയത്തില്‍ യുവതിക്ക് നേരെ ആക്രമണം. ഇന്നലെ രാത്രി 11.45 ന് കനകനഗർ റോഡിലാണ് യുവതിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചത്. സാഹിത്യ ഫെസ്റ്റിന് ശേഷം താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.
യുവതിയുടെ കഴുത്തിനും മുഖത്തിനും അടിയേറ്റു. ലൈംഗിക അതിക്രമത്തിനും മോഷണശ്രമത്തിനും പൊലീസ് കേസെടുത്തു.
കഴിഞ്ഞ ഒക്ടോബറിലും മ്യൂസിയം വളപ്പില്‍ നടക്കാനിറങ്ങിയ സ്ത്രീക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..