17 September Tuesday

ഇമാമിനെ ആക്രമിച്ചവരെ പിടികൂടും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

തിരുവനന്തപുരം > കാസർകോട‌് നെല്ലിക്കുന്ന് നൂർമസ്ജിദ് ഇമാം അബ്ദുൾ നാസർ സഖാഫിയെ ആക്രമിച്ചവരെ പിടികൂടുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. അക്രമം നടന്ന സ്ഥലത്തും പരിസരത്തുമുള്ള 50 പേരുടെ മൊഴി പൊലീസ‌് രേഖപ്പെടുത്തി. മൊബൈൽഫോൺ കേന്ദ്രീകരിച്ചും മറ്റു ശാസ്ത്രീയമായ മാർഗങ്ങളിലൂടെയും തെളിവുകൾ ശേഖരിച്ചുവരികയാണ‌്.

പള്ളി ക്യാന്റീനിൽനിന്ന‌് തിരികെ വരുന്ന സമയമാണ‌് ഇമാമിനെ പിന്നിൽനിന്ന‌് ആരോ ആക്രമിച്ചത‌്. ആക്രമണത്തിൽ താഴെവീണ അദ്ദേഹത്തിന്റെ മുഖത്ത് മുളകുപൊടി വിതറി. സംഭവം അന്വേഷിക്കാൻ കാസർകോട‌് സിഐയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top