25 August Sunday

നഗരസഭാ കൗൺസിലർക്ക‌് മർദനമേറ്റു

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

അങ്കമാലി നഗരസഭാ കൗൺസിലർ അഭിലാഷ് ജോസഫിനെ മർദിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ യോഗം അഡ്വ. കെ കെ ഷിബു ഉദ്ഘാടനംചെയ്യുന്നു

അങ്കമാലി
അങ്കമാലി നഗരസഭാ കൗൺസിലർ അഭിലാഷ് ജോസഫിനെ ഓട്ടോഡ്രൈവർ മർദിച്ചു. അങ്കമാലി കെഎസ‌്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർ ജിജിനാണ് മർദിച്ചത്.ശനിയാഴ്ച വൈകിട്ട് 5.45ഓടെയാണ് സംഭവം. നഗരസഭ ഓഫീസിലെത്തിയ അഭിലാഷിന‌് പനി അനുഭവപ്പെട്ടതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ പോകാനാണ് ഓട്ടോയിൽ കയറിയത്. ഇപ്പോൾ പോകാൻ സാധിക്കില്ലെന്നുപറഞ്ഞ് ഡ്രൈവർ ഇറക്കിവിടാൻ ശ്രമിച്ചു.

ഇത‌് ചെറുത്ത അഭിലാഷിനെ ജിജിൻ മർദിക്കുകയായിരുന്നു. പരിക്കേറ്റ അഭിലാഷിനെ എൽഎഫ‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം അറിഞ്ഞെത്തിയ സിപിഐ എം പ്രവർത്തകരും കൗൺസിലർമാരും ഡിവൈഎഫ‌്ഐ പ്രവർത്തകരും ചേർന്ന് ടൗണിൽ പ്രതിഷേധപ്രകടനം നടത്തി. തുടർന്നുനടന്ന യോഗം സിപിഐ എം അങ്കമാലി ഏരിയ സെക്രട്ടറി അഡ്വ. കെ കെ ഷിബു ഉദ്ഘാടനം ചെയ്തു.  കെ ഐ കുര്യാക്കോസ്, എം കെ റോയി, അഡ്വ. ബിബിൻ വർഗീസ് എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top