22 February Saturday

യാത്രക്കാരന്റെ കാലിലൂടെ ബസ്‌ കയറിയ സംഭവം; ജീവനക്കാരുടെ ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Friday Jan 17, 2020

വയനാട് > വയനാട് ബത്തേരിയിൽ മീനങ്ങാടിക്കടുത്ത് അച്ഛനെയും മകളെയും ബസിൽനിന്ന്‌ തള്ളിയിട്ട ജീവനക്കാർക്കെതിരെ നടപടി. ഡ്രൈവർ വിജീഷ്‌ കണ്ടക്‌ടർ ലതീഷ്‌ എന്നിവരുടെ ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. വയനാട്‌ റീജിയണൽ ട്രാൻസ്‌പോർട്ട്‌ ഓഫീസറുടേതാണ്‌ നടപടി.

വിദ്യാർഥികളെ ബസിൽ കയറ്റാതിരിക്കാനുള്ള ശ്രമത്തിനിടെയാണ്‌ അപകടം. കാലിന്‌ ഗുരുതരപരിക്കേറ്റ കാര്യമ്പാടി സ്വദേശി ജോസഫ് കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്.

ബത്തേരിയിൽ നിന്ന് അൻപത്തിനാലിലേക്ക് വരുന്ന വഴിയാണ് സംഭവം നടന്നത്. ഇറങ്ങുന്നതിന് മുൻപ് ബസ് മുന്നോട്ട് എടുത്തതിനെ തുടർന്ന് ജോസഫിന്‍റെ മകൾ നീതു റോഡിലേക്ക് തെറിച്ചു വീണു. ബസ് നിർത്താതെ പോകുകയും യാത്രക്കാർ ബഹളം വച്ചതിനെ തുടർന്ന് അൽപദൂരം മാറി ബസ് നിർത്തുകയും ചെയ്തു. സംഭവം ചോദിക്കാനായി ബസിലേക്ക് കയറിയ ജോസഫിനെ കണ്ടക്‌ടർ പുറത്തേയ്ക്ക് തള്ളുകയായിരുന്നു.

റോഡിലേക്ക് വീണ ജോസഫിന്റെ കാലിലൂടെ ബസ് കയറിയിറങ്ങി. തുടയിലെ എട്ട് പൊട്ടി പുറത്തേക്ക് വന്നു. മുട്ടിന്റെ ചിരട്ട പൊടിഞ്ഞുപോകുകയും ചെയ്തു. കൽപ്പറ്റ-ബത്തേരി റൂട്ടിൽ സർവീസ് നടത്തുന്ന പരശുറാം എക്‌സ്പ്രസ് എന്ന ബസിലാണ് സംഭവം നടന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top