18 August Sunday

വി അബ്ദുറഹിമാൻ എംഎൽഎക്കെതിരെ കയ്യേറ്റ ശ്രമം; ലീഗ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019

താനൂർ> വി അബ്ദുറഹിമാൻ എംഎൽഎയെ  കയ്യേറ്റം ചെയ്ത മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ്.  തിങ്കളാഴ്ച രാത്രി എട്ടരയോടെ ഒഴൂർ വെള്ളച്ചാലിൽ വച്ചാണ് മുസ്ലിം ലീഗ് പ്രവർത്തകർ എംഎൽഎയെ കയ്യേറ്റം ചെയ്തത്.

ഒരുകൂട്ടം ആളുകൾ മാരകായുധങ്ങളുമായി വന്ന കാർ തടഞ്ഞ് വെച്ച് കല്ലുകൊണ്ട് എറിയുകയും കുറ്റകരമായ നരഹത്യ നടത്താൻ ശ്രമിക്കുകയും അസഭ്യം പറയുകയും, വടികൊണ്ട് വാഹനത്തിൽ അടിക്കുകയും ചെയ്ത കുറ്റത്തിന് കേസെടുത്തതായാണ് പ്രഥമവിവര റിപ്പോർട്ടിൽ ഉള്ളത്. വി അബ്ദുറഹ്മാൻ എംഎൽഎയെ മോശക്കാരനാക്കി ചിത്രീകരിച്ച് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top