15 May Saturday

"ലീഗ്‌ നേതൃത്വം ഞഞ്ഞാമിഞ്ഞ പറയരുത്‌'; അഴിമതിക്കാരെ മത്സരിപ്പിച്ചതെന്തിനെന്ന്‌ അബ്ദുറബ്ബ്‌

സ്വന്തം ലേഖകൻUpdated: Tuesday May 4, 2021

കോഴിക്കോട്‌ > പൊതു സമൂഹം കുറ്റാരോപിതരായി കാണുന്നവരെ സ്ഥാനാർഥികളാക്കിയത്‌ തെരഞ്ഞെടുപ്പിൽ തിരിച്ചടിക്ക്‌ മുസ്ലിംലീഗ്‌ നേതാവും  മുൻമന്ത്രിയുമായ പി കെ അബ്ദുറബ്ബ്‌. നിരപരാധിത്വം തെളിയിക്കുന്നതിനു മുന്നേ സംഘടനയുടെ അടിസ്ഥാന ഘടകങ്ങളുടെ അഭിപ്രായം മാനിക്കാതെ മണ്ഡലങ്ങളുടെ ശിരസ്സിൽ കെട്ടി വെച്ചു. ഇവർ ഏതു മഹാനാണെങ്കിലും ജനം അതിന്റെ മറുപടി തന്നിരിക്കും അതാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം കാണിക്കുന്നത്‌ –- അബ്ദുറബ്ബ്‌ വ്യക്തമാക്കി. അഴിമതി ആരോപണ വിധേയരായ കെ എം ഷാജി, പി കെ ഫിറോസ്‌, വി കെ ഇബ്രാഹിംകുഞ്ഞ്‌ എന്നിവരുടെ പേര്‌ പറയാതെയാണ്‌ റബ്ബിന്റെ ഒളിയമ്പ്‌.

അനധികൃതസമ്പാദ്യത്തിന്‌ വിജലൻസ്‌ അന്വേഷണം നേരിടുന്ന ഷാജിയെ അഴീക്കോട്‌ സ്ഥാനാർഥിയാക്കിയിരുന്നു. കത്വഫണ്ട്‌ വെട്ടിപ്പിൽ പ്രതിക്കൂട്ടിലായ ഫിറോസിനെ താനൂരിലും മത്സരിപ്പിച്ചു. മുൻമന്ത്രി  ഇബ്രാഹിംകുഞ്ഞ്‌ പാലാരിവട്ടം പാലം അഴിമതിയിൽ ജയിലനകത്തായിരുന്നു. കുഞ്ഞിന്റെന്റ മകൻ വി ഇ അബ്ദുൾ ഗഫൂറായിരുന്നുകളമശേരിയിൽ സ്ഥാനാർഥി. മൂന്നുപേരുംതോറ്റതോടെയാണ്‌ മുതിർന്ന നേതാവായ അബ്ദുറബ്ബിന്റെ  പരസ്യപ്രതികരണം.   മണ്ഡലം അറിയാത്തവരെയും മണ്ഡലത്തിലുള്ളവർക്ക് അറിയാത്തവരെയും സാധാരണ ജനം തിരസ്കരിക്കുമെന്ന്‌ ഓർക്കേണ്ടതാണെന്ന്‌ ഫേസ്‌ബുക്ക്‌ കുറിപ്പിൽ റബ്ബ്‌ പറയുന്നു.

അടിത്തട്ടിലുള്ള പ്രവർത്തകരുടെ അഭിപ്രായം കേൾക്കാനും വിമർശനങ്ങൾ ഉൾകൊള്ളാനും  നയിക്കാനും ഉള്ള മനസ്സാണ്   നേതൃത്വത്തിന് വേണ്ടത്. അല്ലാതെ  അഭിപ്രായം പറയുന്നവനെയും തെറ്റ് ചൂണ്ടി കാട്ടുന്നവരെയും പ്രതിഷേധിക്കുന്നവരെയും ശത്രുവായി   ഇല്ലായ്മ ചെയ്യാനുള്ള ത്വര പ്രസ്ഥാനത്തെ ക്ഷയിപ്പിക്കും.   തെറ്റുകൾ മനസ്സിലാക്കി സ്വയം തിരുത്തുക. അതിനു തയ്യാറല്ലെങ്കിൽ ഉത്തരവാദിത്തപ്പെട്ടവർ തിരുത്തിക്കുക. രണ്ടും സാധ്യമല്ലെങ്കിൽ സ്വയം മാറി നിൽക്കാനുള്ള ദയയെങ്കിലും   കാണിക്കണം. ഈ പരാജയത്തിന്റെ ഉത്തരവാദികൾ   നേതൃത്വം ആണെന്നും  ഞഞ്ഞാപിഞ്ഞാ കാരണങ്ങൾ പറയാതെ അത് ഉൾകൊള്ളാനുള്ള ചങ്കുറപ്പ് കാണിക്കണമെന്നും റബ്ബ്‌ ആവശ്യപ്പെടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top