13 May Thursday

വട്ടിയൂർക്കാവിൽ അട്ടിമറി സംശയമെന്ന്‌ മുല്ലപ്പള്ളി; സ്ഥാനാർഥിയുടെ പോസ്‌റ്റർ ആക്രിക്കടയിൽ വിറ്റത്‌ അന്വേഷിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Apr 11, 2021

തിരുവനന്തപുരം > വട്ടിയൂര്‍ക്കാവിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധയില്‍പെട്ടിരുന്നെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉപതിരഞ്ഞെടുപ്പിലെപ്പോലെ അട്ടിമറി ഇത്തവണയും നടന്നോയെന്ന് സംശയിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ ഉടന്‍ സമിതിയെ നിയോഗിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. യുഡിഎഫ്‌ സ്ഥാനാർഥിയെ തോൽപ്പിക്കാനും, വോട്ട്‌ ബിജെപിക്ക്‌ മറിച്ച്‌ കൊടുക്കാനും ശ്രമം നടന്നെന്ന ആരോപണത്തിലാണ്‌ മുല്ലപ്പള്ളിയുടെ പ്രതികരണം.

യുഡിഎഫ് സ്ഥാനാര്‍ഥി വീണ എസ് നായരുടെ ഉപയോഗിക്കാത്ത പോസ്റ്റര്‍ ആക്രിക്കടയില്‍ കണ്ടെത്തിയതോടെയാണ് വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തില്‍ വീഴ്‌യുണ്ടായെന്ന ആക്ഷേപം ശക്തമായത്. അന്വേഷണം നടത്തിയ ഡിസിസി പോസ്റ്റര്‍ വിറ്റ മണ്ഡലം ട്രഷററെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയെങ്കിലും വീഴ്‌ചയുടെ ആഴം അതിലും കൂടുതലാണെന്നാണ് കെപിസിസിയുടെ നിഗമനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top