11 October Friday

കഴക്കൂട്ടത്ത് നിന്നും കാണാതായ 13കാരി ട്രെയിനിൽ; ചിത്രം പുറത്ത്, പൊലീസ് കന്യാകുമാരിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

കഴക്കൂട്ടം> കഴക്കൂട്ടത്ത് നിന്നും കാണാതായ 13കാരി ബാംഗ്ലൂർ– കന്യാകുമാരി ട്രെയിനിൽ യാത്ര ചെയ്യുന്ന ദൃശ്യം ലഭിച്ചു. ട്രെയിനിൽ കരഞ്ഞുകൊണ്ട് യാത്ര ചെയ്യുന്ന പെൺകുട്ടിയുടെ ചിത്രം സഹയാത്രക്കായാണ് പകർത്തിയത്. കുട്ടിയുടെ പിതാവ് ചിത്രം തിരിച്ചറിഞ്ഞതോടെ പൊലീസ് തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

അസം സ്വദേശി അൻവർ ഹുസൈന്റെ മകളായ തസ്മിത് തംസുംനെയാണ് ചൊവ്വ രാവിലെ പത്തോടെ കാണാതായത്. രാവിലെ കുട്ടിയെ അമ്മ വഴക്കുപറഞ്ഞിരുന്നുവെന്നും അതിനുശേഷം കാണാതായെന്നും പരാതിയിൽ പറയുന്നു. വൈകിട്ട്‌ നാലിനുശേഷമാണ് രക്ഷകർത്താക്കൾ സ്റ്റേഷനിൽ വിവരം പറഞ്ഞത്. കണിയാപുരം ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിനിയാണ്. അസമീസ് ഭാഷ മാത്രമേ കുട്ടിക്ക് അറിയൂവെന്ന്‌ മാതാപിതാക്കൾ പറയുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top