29 September Tuesday

കോവിഡ് സംശയങ്ങൾ തത്സമയം ചോദിക്കാം; മുഖ്യമന്ത്രിയുടെ ട്വിറ്റർ സംവാദം ഉടൻ

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

തിരുവനന്തപുരം > കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച സംശയങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പൊതുജനങ്ങൾക്ക് മറുപടി നൽകുന്നു. ട്വിറ്ററിലാണ് സംസ്ഥാനത്തെ പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നേരിട്ട് മറുപടി നൽകുന്നത്. ശനിയാഴ്ച പകൽ പന്ത്രണ്ട് മുതലാണ് ട്വിറ്റർ ഉപയോഗിക്കുന്നവർക്ക് മുഖ്യമന്ത്രിയോട് സംവദിക്കാൻ അവസരമുള്ളത്. #AskPinarayiVijayan എന്ന ഹാഷ് ടാഗിലാണ് ചോദ്യങ്ങൾ ചോദിക്കേണ്ടത്.

ട്വിറ്റർ ഇന്ത്യയുടെ 'ആസ്‌ക് ദ സിഎം' എന്ന പരിപാടിയുടെ ഭാഗമായാണ് മുഖ്യമന്ത്രി ട്വിറ്റർ തത്സമയ ചോദ്യോത്തരത്തിൽ പങ്കെടുക്കുന്നത്.

 


 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top