17 January Sunday

ഏഷ്യാനെറ്റ്‌ സ്‌ത്രീ ശക്‌തി പുരസ്‌കാരം മന്ത്രി കെ കെ ശൈലജക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

തിരുവനന്തപുരം>  ഏഷ്യാനെറ്റ് ന്യൂസിന്‍റെ സ്ത്രീ ശക്തി പുരസ്കാരം ആരോഗ്യ സാമൂഹ്യക്ഷേമ മന്ത്രി കെകെ ശൈലജയ്ക്ക് . നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ക്രിയാത്മക ഇടപെടലുകൾ പരിഗണിച്ചാണ് പുരസ്കാരം.

ആഗസ്റ്റ് 26 ന്  തിരുവനന്തപുരത്തെ ടാഗോര്‍ സെന്‍റിനറി ഹാളിൽ രാവിലെ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും. ഒരുലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം . കൂട്ടായ്‌മയുടെ വിജയമാണ്‌ നിപ പ്രതിരോധമെന്നും ഒപ്പം പ്രവർത്തിച്ചവർക്കുള്ള അംഗീകാരമാണ്‌ അവാർഡെന്നും മന്ത്രി ശൈലജ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top