25 August Sunday

ഇടതുവിരുദ്ധ വാർത്താ നിർമിതി: ഏഷ്യാനെറ്റിന്റെ കരണത്തടിച്ച് പ്രേക്ഷകർ

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

കൊച്ചി> യൂണിവേഴ്‍സിറ്റി കോളേജ് വിഷയം ഉപയോഗിച്ച് എസ്എഫ്ഐയെ തകര്‍ക്കാന്‍ ഗൂഢനീക്കം നടക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലെെന്‍ സര്‍വേ ഫലം. ഫേസ്ബുക്കിലൂടെ നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 63 ശതമാനം പേരും എസ്എഫ്ഐയെ തകര്‍ക്കാന്‍ നീക്കം നടക്കുന്നതായാണ് വോട്ട് ചെയ്തത്. 37 ശതമാനം പേർ മാത്രമാണ് അല്ല എന്ന് പ്രതികരിച്ചത്.



ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലെെന്‍ നടത്തിയ ഫേസ്ബുക്ക് പോളില്‍ 67,200 പേരാണ് പങ്കെടുത്തത്. ഇതിൽ 63%(42,000) പേരും യൂണിവേഴ്‍സിറ്റി കോളേജ് വിഷയം ഉപയോഗിച്ച് എസ്എഫ്ഐയെ തകര്‍ക്കാന്‍ ഗൂഢനീക്കം നടക്കുന്നതായി വ്യക്തമാക്കിയത്. വോട്ടിനോടൊപ്പം അഭിപ്രായം രേഖപ്പെടുത്തിയവരിൽ ഏറെയും രൂക്ഷമായാണ് ഏഷ്യാനെറ്റിനെയും മാധ്യമങ്ങളെയും വിമർശിച്ചത്.

ഒരാഴ്ചയോളം എസ്എഫ്ഐ വിരുദ്ധ വാർത്തകളുമായി നിറഞ്ഞാടിയ മാധ്യമങ്ങൾ ചിന്തിച്ചിരുന്നത് കേരളത്തിലെ പൊതുബോധം ഈ സമയത്ത് എസ്എഫ്ഐക്ക് എതിരായിരിക്കുമെന്നാണ്. എന്നാൽ മാധ്യമങ്ങളുടെ ചിന്തകൾക്കപ്പുറം ആളുകൾ എസ്എഫ്ഐയുടെ പ്രവർത്തനങ്ങൾ നേരിൽ കണ്ട് വോട്ട് ചെയ്തപ്പോൾ കരണംപുകഞ്ഞ അവസ്ഥയിലാണ് ഏഷ്യാനെറ്റ്.

സംഭവത്തിനുശേഷം എസ്എഫ്ഐ സംസ്ഥാനത്തെമ്പാടും ജില്ലാ കേന്ദ്രങ്ങളിൽ നടത്തിയ അവകാശ പത്രിക മാർച്ചിലും വലിയ വിദ്യാർഥി പങ്കാളിത്തമാണ് കാണാൻ കഴിഞ്ഞത്. യൂണിവേഴ്സിറ്റി കോളേജിൽനിന്നുൾപ്പെടെ ആയിരക്കണക്കിന് വിദ്യാർഥികൾ മാർച്ചിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top