തിരുവനന്തപുരം > വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന 'അസെന്റ് 2020' നിക്ഷേപക ഉച്ചകോടിയുടെ ലോഗോ പ്രകാശനവും ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു. ജനുവരി ഒമ്പത്, 10 തീയതികളില്‍ കൊച്ചി ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്തിലാണ് 'അസെന്റ് 2020' നിക്ഷേപക ഉച്ചകോടി സംഘടിപ്പിക്കുക.
വ്യവസായ മന്ത്രി ഇ പി ജയരാജന്, ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ ഇളങ്കോവന് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം.
ഈ വര്‍ഷം ആദ്യം നടന്ന അസെന്റ് ഉച്ചകോടിയുടെ വിജയം കണക്കിലെടുത്ത് തുടര്‍പരിപാടിയെന്ന നിലയിലാണ് നിക്ഷേപക സമ്മേളനം നടത്തുന്നത്. ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും നിക്ഷേപം ആകര്‍ഷിച്ച് കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങാനും വ്യവസായ വളര്‍ച്ചയ്ക്ക് പ്രോത്സാഹനം നല്‍കാനുമാണ് അസെന്റിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.