11 December Wednesday

എംഡിഎംഎയുമായി യുവാവ് പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

ചിങ്ങവനം > വിൽപ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മണർകാട് മേലാട്ട്കുന്ന് ഭാഗത്ത് കാലായിൽ പറമ്പിൽ വീട്ടിൽ ശ്രീജു സുനിൽകുമാർ (23) ആണ്‌ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, കോട്ടയം ഈസ്റ്റ്‌ പൊലീ സും ചേർന്ന് പിടികൂടിയത്.

കോട്ടയം റെയിൽവേ സ്റ്റേഷൻ ഭാഗം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന്  ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്  ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ശനി രാവിലെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ഈസ്റ്റ്‌ പൊലീസും നടത്തിയ പരിശോധനയിലാണ് റെയിൽവേ സ്റ്റേഷൻ ഭാഗത്ത് വച്ച് ഇയാളെ എംഡിഎംഎയുമായി പിടികൂടുന്നത്. പരിശോധനയിൽ ഇയാളിൽ നിന്നും 2.7 ഗ്രാം എം ഡിഎംഎ പിടികൂടി. ഈസ്റ്റ് സ്റ്റേഷൻ എസ്എച്ച്ഓ യു ശ്രീജിത്ത്, എസ് ഐ പി എ ഷമീർഖാൻ, സി പി ഒ മാരായ ലിബു ചെറിയാൻ, അജേഷ് ജോസഫ്‌ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി. ഈ കേസിൽ കൂടുതൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top