എംഡിഎംഎയുമായി മൂന്നുപേര്‍ അറസ്റ്റിൽ; കണ്ടെടുത്തത് 35.26 ഗ്രാം എംഡിഎംഎ

കൊച്ചി> എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയില്‍. എറണാകുളത്തു നിന്നും കോഴിക്കോട്ടുനിന്നുമാണ് ഇവർ പിടിയിലായത്. എറണാകുളത്ത് നിന്ന് രണ്ട് പേരും കോഴിക്കോട് നിന്ന് ഒരാളെയുമാണ് പൊലീസ് അറസ്റ്റു ചെയ്തത്.
എറണാകുളത്ത് പി ജെ അനൂപ്, പി ടി ഷെമിന്‍ എന്നിവരെയാണ് പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരുടെയും കയ്യിൽ നിന്നായി 5.26 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. കോഴിക്കോട് ബസ് ജീവനക്കാരൻ ബിജുവാണ് പിടിയിലായത്. 30 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ടുപേരെയും കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ ഇവരില്‍ നിന്ന് എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
0 comments