21 February Thursday

സംഘ‌പരിവാർ പ്രകടനത്തിൽ മുഖ്യമന്ത്രിയെ തെറിവിളിച്ച യുവതി അറസ‌്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019

കാസർകോട‌് > ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച‌് ബിജെപി നേതൃത്വത്തിൽ കാസർകോട‌് നഗരത്തിൽ നടന്ന പ്രകടനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും പൊലീസിനെയും തെറിവിളിച്ച യുവതിയെ കാസർകോട‌് ടൗൺ പൊലീസ‌്  അറസ‌്റ്റ‌് ചെയ‌്തു.  അണങ്കൂർ ജെ പി നഗർ കോളനിയിലെ രഘുരാമന്റെ മകൾ രാജേശ്വരി (19)യാണ‌്  അറസ‌്റ്റിലായത‌്. കലാപമുണ്ടാക്കാൻ ശ്രമിക്കുന്ന നിലയിൽ മുഖ്യമന്ത്രിയെയും പൊലീസിനെയും അസഭ്യം പറയൽ, റോഡ‌് ഉപരോധിക്കൽ,  അനുമതിയില്ലാതെ പ്രകടനം നടത്തൽ തുടങ്ങി മൂന്ന‌് കേസിലാണ‌് അറസ‌്റ്റ‌്.  അമ്മയുടെയും സഹോദരിയുടെയും ആൾജാമ്യത്തിൽ വിട്ടു.

ജനുവരി മൂന്നിന‌് നടത്തിയ ഹർത്താലിൽ ബിജെപി ജില്ലാ പ്രസിഡന്റ‌് കെ ശ്രീകാന്തിനൊപ്പം മുൻനിരയിൽനിന്നാണ‌് രാജേശ്വരി മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ അസഭ്യമുദ്രാവാക്യങ്ങൾ വിളിച്ചുകൊടുത്തത‌്.   യുവതിയുടെ അസഭ്യവർഷം സോഷ്യൽമീഡിയയിൽ വ്യാപകമായതോടെ നിരവധി പരാതികൾ പൊലീസിന‌് ലഭിച്ചു. ഹർത്താൽദിനത്തിൽ  കടകൾക്ക‌് കല്ലെറിഞ്ഞതിലും രാജേശ്വരി പ്രതിയാണ‌്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top