Deshabhimani

സൈബർ ആക്രമണം: അർജുന്റെ കുടുംബം പരാതി നൽകി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 25, 2024, 01:01 PM | 0 min read

കോഴിക്കോട്‌ > വാർത്താസമ്മേളനത്തിലെ ദൃശ്യങ്ങൾ എഡിറ്റ്‌ ചെയ്‌ത്‌ വ്യാജ പ്രചാരണം നടത്തുന്നതിനും സൈബർ ആക്രമണത്തിനുമെതിരെ കർണാടക അങ്കോള ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട്‌ സ്വദേശി അർജുന്റെ കുടുംബം പൊലീസിൽ പരാതി നൽകി. കോഴിക്കോട് സൈബർ പൊലീസ്‌ സ്‌റ്റേഷനിലാണ്‌ പരാതി നൽകിയത്.

വാക്കുകൾ എഡിറ്റ്‌ ചെയ്‌ത്‌ ദുർവ്യാഖ്യാനത്തോടെ പ്രചരിപ്പിക്കുന്നതിനെതിരെയും അർജുന്റെ അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ്‌ ചെയ്‌ത്‌ തിരുകികയറ്റിയ വീഡിയോയ്ക്കുമെതിരേയുമാണ് കേസെടുത്തിട്ടുള്ളത്.

കുടുംബത്തിന്റെ വാർത്താസമ്മേളനത്തിലെ ഭാഗങ്ങൾ എഡിറ്റ് ചെയ്‌ത്‌ വ്യാപകമായ ദുഷ്‌പ്രചാരണമാണ്‌ നടത്തുന്നത്‌. യൂട്യൂബ് ചാനലുകളടക്കം വ്യാജവീഡിയോ അപ്‌ലോഡ്‌ ചെയ്‌തു. സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായ രീതിയിൽ പ്രചാരണം വ്യാപകമായതോടെ സഹികെട്ടാണ്‌ കുടുംബം പൊലീസിൽ പരാതി നൽകിയത്.



deshabhimani section

Related News

View More
0 comments
Sort by

Home