05 October Thursday

അരിക്കൊമ്പൻ : വൈറലായി പി വി ശ്രീനിജിൻ 
എംഎൽഎയുടെ ട്രോൾ

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023


കോലഞ്ചേരി
സാബു എം ജേക്കബ്ബിനെ ട്രോളി പി വി ശ്രീനിജിൻ എംഎൽഎ. തന്റെ എഫ്ബി പേജിലൂടെയാണ് ‘അരിക്കൊമ്പൻ ഇനി കിഴക്കമ്പലത്തേക്ക്' എന്ന തലക്കെട്ടിൽ പാന്റ്‌ ധരിപ്പിച്ച ആനയുടെ ഫോട്ടോ ട്രോളായിട്ടത്. ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായി. അരിക്കൊമ്പനെ കേരളത്തിൽത്തന്നെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ട്വന്റി -ട്വന്റി ചീഫ് കോ–-ഓർഡിനേറ്റർ സാബു എം ജേക്കബ് ഹൈക്കോടതിയെ സമീപിച്ചതിനുപിന്നാലെയാണ് എംഎൽഎ ട്രോളുമായി രംഗത്തെത്തിയത്. ഇതേസമയം ഹൈക്കോടതി സാബു എം ജേക്കബ്ബിനെ രൂക്ഷമായി വിമർശിച്ച് ഹർജി തള്ളുകയും ചെയ്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top