28 March Tuesday

വിമർശിച്ചാൽ മന്ത്രിമാരെ പുറത്താക്കുമെന്ന്‌ പറഞ്ഞിട്ടില്ലെന്ന്‌ ഗവർണർ

സ്വന്തം ലേഖകൻUpdated: Friday Oct 21, 2022


ന്യൂഡൽഹി
വിമർശിച്ചാൽ മന്ത്രിമാരെ പുറത്താക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന വിശദീകരണവുമായി ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ. പ്രീതി പിൻവലിക്കുക എന്നതിന്‌ പുറത്താക്കുകയെന്ന്‌ അർഥമില്ലന്നും ഗവർണർ പറഞ്ഞു. എന്നാൽ, പറഞ്ഞത്‌ പിൻവലിക്കാൻ തയ്യാറാകാത്ത അദ്ദേഹം തന്നെ വിമർശിക്കണമെങ്കിൽ ആദ്യം മന്ത്രിമാർ രാജിവയ്‌ക്കണമെന്ന്‌ പരോക്ഷമായി പറഞ്ഞു. രാജീവ്‌ ഗാന്ധിയോട്‌ വിമർശമുള്ളതിനാൽ താൻ കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചു. ഗ്യാനി സെയിൽ സിങ്‌ രാഷ്‌ട്രപതിയായിരിക്കെ അദ്ദേഹത്തെ വിമർശിച്ച കേന്ദ്രമന്ത്രിയെ മന്ത്രിസഭയിൽനിന്ന്‌ ഒഴിവാക്കിയെന്നും ഗവർണർ പറഞ്ഞു. ഭരണത്തലവനെ വിമർശിക്കാൻ ആർക്കും അവകാശമില്ലന്നും അദ്ദേഹം ആവർത്തിച്ചു. ഡൽഹിയിൽ രാജ്യത്തെ വാർത്താമാധ്യമങ്ങളുടെ ഉച്ചകോടിയായ ഫ്യൂച്ചർ ഓഫ്‌ ന്യൂസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിമാരോടുള്ള തന്റെ പ്രീതി പിൻവലിക്കുമെന്നാണ്‌ ട്വീറ്റിലൂടെ പറഞ്ഞത്‌. മുഖ്യമന്ത്രിക്ക്‌ അവർ തുടരാനാണ്‌ ആഗ്രഹമെങ്കിൽ തുടരാം. എന്നാൽ, ചാനലുകളും പത്രങ്ങളും താൻ മന്ത്രിമാരെ പുറത്താക്കുമെന്ന്‌ ഭീഷണിപ്പടുത്തിയെന്ന്‌ വാർത്ത നൽകുകയായിരുന്നെന്നും ഗവർണർ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top