29 July Thursday

യുവതി വീടിനുള്ളിൽ തീകൊളുത്തി മരിച്ച നിലയിൽ ; ഭർത്താവ്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021

അർച്ചനയും ഭർത്താവ്‌ സുരേഷും

തിരുവനന്തപുരം> വിഴിഞ്ഞം വെങ്ങാന്നൂരിൽ യുവതിയെ വാടകവീട്ടിൽ തീകൊളുത്തിമരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാന്നൂർ സ്വദേശിനി അർച്ചന(24) ആണ്‌ മരിച്ചത്‌. പൊലീസിനെ കണ്ട്‌ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവ്‌ സുരേഷിനെ കസ്‌റ്റഡിയിലെടുത്തു. അർദ്ധരാത്രിയാണ്‌ അർച്ചന മരിച്ചുവെന്ന്‌ സുരേഷ്‌ വീട്ടുകാരെ വിളിച്ചറിയിച്ചത്‌.

മരണത്തിൽ ദുരുഹതയുണ്ടെന്നും സുരേഷ്‌ അർച്ചനയെ തീകൊളുത്തിയതാകുമെന്നും ബന്ധുക്കൾ ആരോപിച്ചു. സുരേഷും വീട്ടുകാരും സ്‌ത്രീധനം ചോദിച്ച്‌ ബുദ്ധിമുട്ടിക്കാറുള്ളതായി അർച്ചനയുടെ അമ്മ പറഞ്ഞു.

കുറച്ചുദിവസമായി സ്വന്തം വീട്ടിലായിരുന്ന അർച്ചനയെ ഇന്നലെയാണ്‌ സുരേഷ്‌ വിളിച്ചുകൊണ്ട്‌പോയത്‌. ആ സമയം സുരേഷിന്റെ കൈയിൽ ഒരു കുപ്പി ഡീസൽ ഉണ്ടായിരുന്നതായി അർച്ചനയുടെ അച്‌ഛൻ പറയുന്നു. ഉറുമ്പിന്‌ അടിക്കാനുള്ളതാണ്‌ ഡീസലെന്നാണ്‌ സുരേഷ്‌ പറഞ്ഞത്‌ . ഒരു വർഷം മുന്പായിരുന്നു ഇവരുടെ വിവാഹം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top