03 February Friday

മേപ്പാടി പോളിയിലെ ആക്രമണം; അപര്‍ണയെ മർദിച്ച 2 പേര്‍ കൂടി പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022

കൽപ്പറ്റ > മേപ്പാടി പോളിയില്‍ എസ്എഫ്‌ഐ വനിതാ നേതാവ് അപര്‍ണ ഗൗരിയെ ആക്രമിച്ച മയക്കുമരുന്ന് മാഫിയ സംഘത്തിലെ രണ്ടുപേര്‍ കൂടി പിടിയില്‍. ‘ട്രാബിയോക്ക്’ മയക്കുമരുന്ന് സംഘത്തിലെ രണ്ടുപേര്‍കൂടിയാണ് പിടിയിലായത്. കോളേജിലെ വിദ്യാര്‍ഥികളായ പിണങ്ങോട് പാറപ്പുറം മുഹമ്മദ് ഫര്‍ഹാന്‍ (20), താമരശേരി കട്ടിപ്പാറ കല്ലുവീട്ടില്‍ മുഹമ്മദ് അസ്ലം (20) എന്നിവരാണ് പിടിയിലായത്. ഇരുവരെയും കല്‍പ്പറ്റ കോടയതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. ഇതോടെ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം ആറായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top