25 August Sunday

ആന്തൂർ: സിപിഐ എമ്മിന‌് ഒറ്റ നിലപാട‌്–- കോടിയേരി

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

കണ്ണൂര്‍> ആന്തൂർ വിഷയത്തിൽ സിപിഐ എമ്മിന‌് ഒറ്റ നിലപാടേയുള്ളുവെന്ന‌് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. സംസ്ഥാന കമ്മിറ്റിക്കും കണ്ണൂർ ജില്ലാ കമ്മിറ്റിക്കും രണ്ട‌് അഭിപ്രായമില്ല. ആത്മഹത്യ ചെയ‌്ത സാജന്റെ കുടുംബത്തിനൊപ്പമാണ‌് പാർടിയും സംസ്ഥാന സർക്കാരുമെന്നും കണ്ണൂരിൽ സിപിഐ എം ജില്ലാകമ്മിറ്റി യോഗത്തിന‌് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക‌് മറുപടിയായി അദ്ദേഹം പറഞ്ഞു.

 സംസ്ഥാന സർക്കാർ ഇടപെടലുകളിലൂടെയാണ‌് നടപടിക്രമങ്ങൾ വേഗത്തിലാക്കി കൺവൻഷൻ സെന്ററിന‌് അനുമതി നൽകിയത‌്. എന്നാൽ, ആന്തൂർ വിഷയം ഉയർത്തി സിപിഐ എമ്മിനെ തകർക്കാനാണ‌് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നത‌്. ഇത്തരം ആക്രമണങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടും.

പാർടി വിശദീകരണ യോഗത്തിലെ നിലപാട‌് സംസ്ഥാന കമ്മിറ്റിയുടെ നിലപാടിന‌് വിരുദ്ധമായിരുന്നല്ലോ എന്ന ചോദ്യത്തിന‌് സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നതിനുമുമ്പാണ‌് വിശദീകരണ യോഗം നടന്നതെന്നും വിരുദ്ധ അഭിപ്രായം ഉണ്ടായാലും ഇല്ലെങ്കിലും സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്താൽ അതാണ‌് പിന്നെ എല്ലാവരുടെയും തീരുമാനമെന്നും കോടിയേരി മറുപടി നൽകി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top