25 August Sunday

സര്‍വകലാശാല ഉത്തരക്കടലാസ് മോഷണം പോയ സംഭവം സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019

തിരുവനന്തപുരം> യൂണിവേഴ്‌സിറ്റി കോളേജില്‍ അക്രമം നടത്തിയ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കേരള സര്‍വകലാശാലയുടെ, പരീക്ഷ എഴുതുന്നതിനായുള്ള ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷിക്കും. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ ഉത്തരക്കടലാസ് വ്യാജമല്ലെന്ന് തെളിഞ്ഞു. ഗുരുതരമായ കുറ്റമാണ് ഇതെന്നും സിന്‍ഡിക്കേറ്റ് ചൂണ്ടിക്കാട്ടി.

 സര്‍വകാലാശാല കോളേജിന് നല്‍കിയ ക്രമനമ്പറില്‍ പെട്ടവയാണ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ ഉത്തരക്കടലാസെന്ന് പരീക്ഷാ കണ്‍ട്രോളര്‍ റിപ്പോര്‍ട്ട്  നല്‍കി. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഉത്തരപ്പേപ്പറുകള്‍ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇക്കാര്യത്തില്‍ കോളേജ് അധികാരികള്‍  സ്വീകരിച്ച നടപടിക്രമം, വളരെ ഉത്തരവാദിത്തപ്പെട്ട വിഷയം കൈകാര്യം ചെയ്യേണ്ട രീതിയില്‍ ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ വീഴ്ച വന്നിട്ടുണ്ട്.

 സര്‍വകലാശാലയുടെ നിയമങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും വിരുദ്ധമായ രൂപത്തില്‍  വരുന്ന കാര്യങ്ങള്‍ അപ്പോഴപ്പോള്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും  സിന്‍ഡിക്കേറ്റിനും റിപ്പോര്‍ട്ട് ചെയ്ത് അവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നതിന് വിജിലന്‍സ് വിങ്ങിന്‌ രൂപം നല്‍കുവാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു
 


പ്രധാന വാർത്തകൾ
 Top