27 June Thursday

അന്നമനട പരമേശ്വരമാരാർ പഞ്ചവാദ്യത്തിന്റെ പെരുമ രാജ്യാന്തരതലത്തിൽ ഉയർത്തിയ കലാകാരൻ: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

തിരുവനന്തപുരം > പഞ്ചവാദ്യ രംഗത്തെ കുലപതി അന്നമനട പരമേശ്വരമാരാരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പഞ്ചവാദ്യത്തിന്റെ പെരുമ രാജ്യാന്തരതലത്തിൽ ഉയർത്തിയ കലാകാരനായിരുന്നു അദ്ദേഹം. തിമില വിഭാഗത്തിൽ പ്രഥമ ഗണനീയനായ അന്നമനട, തിമില പഠനത്തിനുള്ള പാഠ്യപദ്ധതി പരിഷ്കരിച്ചു.

പഞ്ചവാദ്യ പരിഷ്കർത്താവ് എന്ന നിലയിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.  കലാമണ്ഡലം അധ്യാപകനായിരിക്കെ  അദ്ദേഹം നടത്തിയ വാദ്യ പരിഷ്കാരങ്ങൾ ശ്രദ്ധേയമായിരുന്നുവെന്ന്  മുഖ്യമന്ത്രി അനുസ്മരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top