05 December Monday

തരൂരിനെക്കാൾ വലിയ നെഹ്‌റുവിയൻ കോൺഗ്രസിൽ ഇല്ല; പരസ്യ പിന്തുണയുമായി ആന്റണിയുടെ മകൻ

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022

തിരുവനന്തപുരം> കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ അന്തിമചിത്രം തെളിഞ്ഞതിന് പിന്നാലെ ശശി തരൂരിന പരസ്യ പിന്തുണയുമായി എ കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണി രം​ഗത്ത്. എഐസിസി തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് പിന്തുണ അറിയിച്ച് നാമനിർദേശ പത്രികയിൽ എ കെ ആന്റണി ഒപ്പുവച്ചതിന് പിന്നാലെയാണ് ശശി തരൂരിന് ആശംസകളറിയിച്ച് കെപിസിസി സോഷ്യൽ മീഡിയ കൺവീനർ കൂടിയായ അനിൽ രം​ഗത്തെത്തിയത്.

ഫെയ്സ്ബുക്കിലൂടെയാണ് അനിൽ തരൂരിന് ആശംസ അറിയിച്ചത്. ശശി തരൂരിനെക്കാൾ വലിയ നെഹ്‌റുവിയൻ കോൺഗ്രസ് പാർട്ടിയിൽ ഇല്ലെന്നാണ് അനിൽ കെ ആന്റണിയുടെ കുറിപ്പ്. തരൂർ മുന്നോട്ടുവെക്കുന്ന ആശയം കോൺഗ്രസിന്റെ വീണ്ടെടുപ്പിന് അനിവാര്യമാണെന്നും അനിൽ പറയുന്നു. കോൺഗ്രസിൽ മാറ്റം ആഗ്രഹിക്കുന്ന പുതുതലമുറ നേതാക്കൾ തനിക്കൊപ്പം നിൽക്കുമെന്ന് ശശി തരുർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുതിർന്ന നേതാവായിരുന്ന അന്തരിച്ച ജി കാർത്തികേയന്റെ മകനും യൂത്ത് കോൺഗ്രസ് നേതാവുമായ ശബരീനാഥനാണ് തരൂരിന്റെ നാമനിർദേശ പട്ടികയിൽ പിന്തുണച്ച ഒരാൾ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top