തൃശൂര്‍ > വെൽഫെയർ പാർടിയുമായുള്ള ബന്ധം സംബന്ധിച്ച് കോൺഗ്രസ് നേതാക്കൾ ഉരുണ്ടുകളി തുടരുന്നതിനിടെ വെൽഫെയർപാർടിയുടെ വേദിയിൽ അനിൽഅക്കര എംഎൽഎ മുഖ്യപ്രഭാഷകൻ. വെൽഫെയർ പാർടി ജില്ലാ കമ്മിറ്റി വടക്കാഞ്ചേരി താലൂക്ക് ഓഫീസിന്മുന്നിൽ നടത്തിയ ഉപവാസ സമരത്തിലാണ് അനിൽഅക്കര പങ്കെടുത്തത്. പ്രസംഗത്തിൽ വെൽഫെയർ പാർടിയെ അഭിനന്ദിക്കുകയും ചെയ്തു.
മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സോയ ജോസഫ്, നഗരസഭ പ്രതിപക്ഷ നേതാവായിരുന്ന കെ അജിത്കുമാർ എന്നിവരും പങ്കെടുത്തു. 140 നിർധന കുടുംബങ്ങൾക്ക് സൗജന്യമായി വീട് വയ്ക്കുന്ന ലൈഫ് മിഷന്റെ ഭാഗമായ വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമാണം നിർത്തിവയ്പ്പിച്ച അനിൽഅക്കര ഇതിനോടനുബന്ധിച്ച് ആശുപത്രിയുടെ ആവശ്യമില്ലെന്നും പ്രഖ്യാപിച്ചു.
ജില്ലയിൽ വെൽഫെയർ പാർടിയും യുഡിഎഫും തമ്മിൽ വ്യാപകമായ തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയിട്ടുണ്ട്. ഇതിന് ചുക്കാൻ പിടിച്ചതും അനിൽ അക്കരയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..