25 August Sunday

കിഫ്ബിയെ വിമർശിച്ച് നടന്ന അനിൽ അക്കരയ്ക്കും ഒടുവിൽ തിരിച്ചറിവ്: മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും അഭിവാദ്യവുമായി എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

കൊച്ചി> കിഫ്ബിയെ കുറ്റംപറഞ്ഞുനടന്ന വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരയ്ക്കും ഒടുവിൽ തിരിച്ചറിവായി. കിഫ്ബിയിലൂടെ തൃശൂർ മെഡിക്കൽ കോളേജ്‌ മാതൃ-ശിശു ബ്ലോക്കിന് 277 കോടി രൂപ അനുവദിച്ചതോടെയാണ് എംഎൽഎക്ക് കിഫ്‌ബി കൊള്ളാമെന്ന് തോന്നിയത്. പദ്ധതി അനുവദിച്ചതിൽ ഇടതുപക്ഷ സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കിനും അഭിവാദ്യമർപ്പിച്ച് എംഎൽഎ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും പങ്കെടുത്ത കിഫ്ബിയുടെ യോഗത്തിലാണ് ഈ പദ്ധതിക്ക് ആവശ്യമായ ഭരണാനുമതി നൽകിയത്. മുമ്പ് തള്ളിപ്പറഞ്ഞ പല ജനപ്രതിനിധികളും ഇപ്പോൾ കിഫ്‌ബിവഴി അനുവദിച്ച വികസനപ്രവർത്തങ്ങളിൽ കയ്യടിക്കുകയാണ്. അതിന് അവസാനത്തെ ഉദാഹരണമാണ് അനിൽ അക്കര എംഎൽഎ.

മുമ്പ് കിഫ്ബിയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്ന എംഎൽഎയാണ്  ഇപ്പോൾ സ്വന്തം മണ്ഡലത്തിൽ കിഫ്ബി വഴി വികസനം നടക്കുന്നത് അറിഞ്ഞ് പഴയ പോസ്റ്റുകളെല്ലാം മുക്കി പുതിയതുമായി രംഗത്തെത്തിയത്.


പ്രധാന വാർത്തകൾ
 Top