03 August Monday

തീരങ്ങളുടെ സുരക്ഷയ്ക്കായി 'ആന്‍ഡമാന്‍ ബുള്ളറ്റ് വുഡ് '; പദ്ധതി കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ ഉത്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

ചാവക്കാട്>  കേരള തീരത്ത് പരീക്ഷണാടിസ്ഥാനത്തില്‍ 'ആന്‍ഡമാന്‍ ബുള്ളറ്റ് വുഡ് ' വച്ചു പിടിപ്പിക്കുന്നു. ഇതിന്റെ സംസ്ഥാന ഉത്ഘാടനം ചാവക്കാട് കടപ്പുറത്ത് നടന്നു.സുനാമി തിരമാലകളെ പ്രതിരോധിച്ചതില്‍ ആന്‍ഡമാന്‍ കണ്ടലുകള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.

എന്‍ജിപിജിആര്‍  ആണ് തൈകള്‍ ഉല്‍പ്പാദിപ്പിച്ച് സോഷ്യല്‍ ഫോറസ്ട്രിക്ക് നല്‍കിയത്.ഗുരുവായൂര്‍ എംഎല്‍എ കെ വി അബ്ദുള്‍ ഖാദര്‍ ഉത്ഘാടനം ചെയ്തു.എസിഎഫ് പി എം പ്രഭു, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി ഉമ്മര്‍കുഞ്ഞി, എന്‍ജിപിജിആര്‍  സയന്റിസ്റ്റ് ജോസഫ് ജോണ്‍,വാര്‍ഡ് മെമ്പര്‍ ഷംസിയ ,വനം വകുപ്പ് റെയിഞ്ച് ഓഫീസര്‍ കെ ടി സജീവ് എന്നിവര്‍ സംസാരിച്ചു.വിവിധ ക്ലബ്ബുകളാണ് ചെടികള്‍ സംരക്ഷിക്കുക.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top